കാസര്‍കോട്: വാട്‌സാപ്പിലൂടെ മുത്തലാഖ് ചൊല്ലിയെന്ന പരാതിയില്‍ യുവാവിനെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തു. പുളിക്കൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ് എരിയാലിലെ അഷ്‌റഫിനെതിരെയാണ് കേസ്. സെക്ഷന്‍ (4) റെഡ് വിത്ത് (3) ഓഫ് പ്രൊട്ടക്ഷന്‍ ഓഫ് മുസ്ലീം വുമണ്‍ മാര്യേജ് ആക്ട് (2019) പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. 2007 ജൂലൈ 15നാണ് ഇരുവരും വിവാഹിതരായത്. 20 പവന്‍ സ്വര്‍ണവും രണ്ട് ലക്ഷം രൂപയും അഷ്‌റഫ് സ്ത്രീധനമായി കൈപ്പറ്റിയിരുന്നുവെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി.
ഇക്കഴിഞ്ഞ മാര്‍ച്ച് 23ന് യുവതി നല്‍കിയ പരാതിയില്‍ അഷ്‌റഫിനെതിരെ കേസ് കാസര്‍കോട് സി.ജെ.എം കോടതിയില്‍ നിലവിലുണ്ട്. ഇപ്പോള്‍ ഗള്‍ഫിലുള്ള അഷ്‌റഫ് മുത്തലാഖ് ചൊല്ലിയതായി അറിയിച്ച് ഭാര്യാസഹോദരന്റെ വാട്‌സാപ്പിലേക്ക് ശബ്ദസന്ദേശം അയച്ച് വിവാഹബന്ധം വേര്‍പ്പെടുത്തിയെന്നാണ് പരാതി. മുത്തലാഖ് നിരോധന നിയമപ്രകാരം സംസ്ഥാനത്തെ മൂന്നാമത്തെ കേസാണിത്. പൊലീസ് സ്റ്റേഷനില്‍ നേരിട്ട് നല്‍കിയ പരാതിയിലുള്ള ആദ്യ കേസുമാണിത്.