ദേളി: അറിവനുഭവങ്ങളെ ജീവിത വികാസത്തിനുള്ള ആയുധമാക്കാന്‍ യുവവിദ്യാര്‍ത്ഥി സമൂഹം തയ്യാറാകണമെന്ന് സമസ്ത ഉപാധ്യക്ഷന്‍ എം. അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ അഭിപ്രായപ്പെട്ടു. സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സ്വാഗതസംഘം ബഹുജന കണ്‍വെന്‍ഷന്‍ ‘ഗോള്‍ഡന്‍ ഫെയ്‌സ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഅദിയ്യ ഗോള്‍ഡന്‍ ഫെയ്‌സ് പദ്ധതി പ്രഖ്യാപനത്തോടെ സമാപിച്ചു. പ്രസിഡണ്ട് കെ.എസ് ആറ്റക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ പ്രാര്‍ത്ഥന നടത്തി. നൂറുല്‍ ഉലമ മഖ്ബറ സിയാറത്തിന് സയ്യിദ് ഇസ്മായില്‍ ഹാദി തങ്ങള്‍ പാനൂര്‍ നേതൃത്വം നല്‍കി. ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ഹക്കീം കുന്നില്‍, സി.ടി അഹ്മദലി പ്രസംഗിച്ചു. കന്നഡ ബ്രോഷര്‍ പ്രകാശനം ബ്രിട്ടീഷ് അഷ്‌റഫിന് നല്‍കി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറയും കലണ്ടര്‍ പ്രകാശനം കല്ലട്ര മാഹിന്‍ ഹാജിക്ക് നല്‍കി എന്‍.എ അബൂബക്കര്‍ ഹാജിയും മലയാളം ബ്രോഷര്‍ പ്രകാശനം ഷാഫി കട്ടക്കാലിന് നല്‍കി ലണ്ടന്‍ മുഹമ്മദ് ഹാജിയും നിര്‍വ്വഹിച്ചു.
എ.പി അബുദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, കെ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി, ഡോ. അമീന്‍ മുഹമ്മദ് സഖാഫി പ്രസംഗിച്ചു. സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി, സയ്യിദ് കെ.പി.എസ് തങ്ങള്‍ ബേക്കല്‍, സയ്യിദ് കെ.പി.എസ് തങ്ങള്‍, സയ്യിദ് ഇമ്പിച്ചി തങ്ങള്‍ ആദൂര്‍, സയ്യിദ് ആറ്റക്കോയ തങ്ങല്‍ ദേളി, ഹാമിദ് ചൊവ്വ, കെ.കെ ഹുസൈന്‍ ബാഖവി, സാലിഹ് സഅദി തളിപ്പറമ്പ്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സെയ്തലവി ഖാസിമി, ഉമര്‍ ഹാജി മട്ടന്നൂര്‍, അബ്ദുല്ല കുട്ടി ബാഖവി മഖ്ദൂമി, മുല്ലച്ചേരി അബ്ദുല്‍ റഹ്മാന്‍ ഹാജി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, കീഴൂര്‍ ഷാഫി ഹാജി, റസാഖ് ഹാജി മേല്‍പ്പറമ്പ്, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി, എം.ടി.പി അബ്ദുല്‍ റഹ്മാന്‍ ഹാജി, ഹമീദ് മൗലവി ആലംപാടി, സുലൈമാന്‍ കരിവെള്ളൂര്‍, ബഷീര്‍ പുളിക്കൂര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ തുടങ്ങിയവര്‍ സംബന്ധിച്ചു. കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ് സ്വാഗതവും പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി നന്ദിയും പറഞ്ഞു.