കാസര്‍കോട്: വീടിന് സമീപത്തെ പുഴയില്‍ വീണ് കാണാതായ വയോധികയുടെ മൃതദേഹം കടപ്പുറത്ത് കണ്ടെത്തി. പുത്തിഗെ പാര്‍ളമേറിയയിലെ പരേതനായ ചോമപൂജാരിയുടെ ഭാര്യ ലക്ഷമി(82)യുടെ മൃതദേഹമാണ് ഇന്നലെ നെല്ലിക്കുന്ന് കസബ കടപ്പുറത്ത് കണ്ടെത്തിയത്. നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മൃതദേഹം ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. ബന്ധുക്കള്‍ ഇന്നലെ ആസ്പത്രിയില്‍ എത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. മക്കള്‍: സുന്ദരി, പുഷ്പ, പത്മാവതി, കുസുമ, ബാലകൃഷ്ണന്‍, മാലതി. മരുമക്കള്‍: കൊട്ടി പൂജാരി, ശങ്കര, ശ്രീനിവാസ്, സുന്ദര, മാലിനി, രാമചന്ദ്ര.