അബുദാബി: അബുദാബി-മഞ്ചേശ്വരം മണ്ഡലം കെ.എം.സി. സി നടപ്പിലാക്കി വരുന്ന ശിഫാഹു റഹ്മ കാരുണ്യ ഹസ്തം പദ്ധതിയില്‍ ആഗസ്റ്റ് മാസത്തിലെ ചികിത്സാ സഹായ ധനം മൂന്ന് പേര്‍ക്ക് അനുവദിച്ചു. സ്തനാര്‍ബുദം ബാധിച്ചു ചികിത്സയില്‍ കഴിയുന്ന കുമ്പള പഞ്ചായത്തിലെ വീട്ടമ്മ, കാന്‍സര്‍ ചികിത്സയില്‍ കഴിയുന്ന പുത്തിഗെ പഞ്ചായത്തിലെ അംഗടിമുഗര്‍ സ്വദേശി, ചള്ളങ്കയം മങ്ങളടുക്കം സ്വദേശി എന്നിവര്‍ക്കുമാണ് ചികിത്സാ സഹായം നല്‍കിയത്. ശിഫാഹു റഹ്മ പദ്ധതിയുടെ ഭാഗമായി ഇതുവരെ 20 പേര്‍ക്ക് ചികിത്സാ സഹായം നല്‍കി. മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റികള്‍ മുഖാന്തിരം ലഭിക്കുന്ന അപേക്ഷയില്‍ മേല്‍ കാന്‍സര്‍, കിഡ്‌നി സംബന്ധമായ രോഗികള്‍ക്കാണ് ശിഫാഹു റഹ്മ പദ്ധതിയില്‍ സാമ്പത്തിക സഹായം നല്‍കി വരുന്നത്.
ശിഫാഹു റഹ്മ സബ് കമ്മിറ്റി യോഗത്തില്‍ മണ്ഡലം കെ.എം.സി.സി പ്രസിഡണ്ട് സെഡ്.എ. മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കെ.എം.സി.സി സീനിയര്‍ വൈസ് പ്രസിഡണ്ട് അസീസ് പെര്‍മുദെ ഉദ്ഘാടനം ചെയ്തു. ജീവ കാരുണ്യ പ്രവര്‍ത്തകന്‍ മുഹമ്മദ് മോണ് അല്‍ നൂര്‍, ലത്തീഫ് ഇരോടി, ഹമീദ് മസ്സിമാര്‍, റസാഖ് നല്‍ക്ക, നിസാര്‍ ഹൊസങ്കടി, സവാദ് ബന്തിയോട്, സക്കീര്‍ കമ്പാര്‍ സംബന്ധിച്ചു. കണ്‍വീനര്‍ അബ്ദുല്‍ റഹ്മാന്‍ കമ്പള ബായര്‍ സ്വാഗതം പറഞ്ഞു.