കാസര്‍കോട്: പ്രളയം നൊമ്പരം കോറിയിട്ടവരുടെ ഹൃദയങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് കാര്‍ട്ടൂണിസ്റ്റുകളുടെ സംഗമം. വിവിധ ജില്ലകളില്‍ നിന്നെത്തിയ പത്തോളം കാര്‍ട്ടൂണിസ്റ്റുകളാണ് കാസര്‍കോട്ട് സംഗമിച്ച് വരകളിലൂടെ പ്രളയബാധിതര്‍ക്ക് വേണ്ടി ധനസമാഹരണം നടത്തിയത്.
കാര്‍ട്ടൂണ്‍ ഓഫ് കേരളയുടെ നേതൃത്വത്തിലാണ് പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് ധനസമാഹരണം നടത്താന്‍ ഡ്രോ ഫോര്‍ കേരള ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. കാസര്‍കോടിനൊരിടം കൂട്ടായ്മയും മൈന്റ്‌ലോട്ട് എജ്യുക്കേഷനും സഹകരിച്ചായിരുന്നു പരിപാടി. പലരുടേയും മുഖങ്ങള്‍ കാരിക്കേച്ചറില്‍ വരച്ച് അവര്‍ക്ക് നല്‍കി തുക സമാഹരിച്ചു.
കാര്‍ട്ടൂണിസ്റ്റുകളായ മുജീബ് പടഌ ബഷീര്‍ കിഴിശ്ശേരി, ഇബ്രാഹിം ബാദുഷ, ഹസ്സന്‍ കോട്ടപ്പറമ്പില്‍, നിഷാന്ത് ഷാ, നവീന്‍ നാരായണന്‍, ഷദാബ്, നീരജ് ഹരി, വൈശാഖ് എന്നിവര്‍ സംഗമത്തില്‍ സംബന്ധിച്ചു. ആറ് മണിക്കൂര്‍ കൊണ്ട് 7735 രൂപ സമാഹരിച്ചു. തുക ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബുവിന് കൈമാറി.