ദുബായ്: ദേര സഅദിയ്യയില്‍ ബുര്‍ദ്ദ മജ്‌ലിസിന്റെ വാര്‍ഷികവും അബ്ബാസ് ഉസ്താദ് അനുസ്മരണവും നടത്തി. ഖുര്‍ആന്‍ പാരായണത്തിനും പ്രാര്‍ത്ഥനക്കും ദുബായ് സഅദിയ്യ മാനേജര്‍ അഹ്മദ് മുസ്ല്യാര്‍ മേല്‍പറമ്പ് നേതൃത്വം നല്‍കി. ശുക്കൂര്‍ ഇര്‍ഫാനി, അര്‍ഷഖ് പാനൂര്‍, ആദില്‍ ശൈഖ്, സുഹൈല്‍ ചാലിയം, സവാദ് ഉളുവാര്‍ ബുര്‍ദ്ദ മജ്‌ലിസും പ്രകീര്‍ത്തനസദസ്സും നേതൃത്വം നല്‍കി. ദുബായ് സഅദിയ്യ മുദരിസ് മുനീര്‍ ബാഖവി തുരുത്തി രചിച്ച മൗലിദ് കിതാബ് പ്രകാശന കര്‍മ്മവും ആലാപനവും ചടങ്ങില്‍ നടത്തി. അഹ്മദ് മുസ്ല്യാര്‍ മേല്‍ പറമ്പ്, മുഹമ്മദ് മുസ്ല്യാര്‍ ബായാര്‍ എന്നിവര്‍ ചേര്‍ന്ന് അബ്ദുല്ല ഹാജി ഉളുവാറിന് നല്‍കി പ്രകാശനം ചെയ്തു. മുനീര്‍ ബാഖവി തുരുത്തി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ശിഹാബ് തങ്ങള്‍ ബേക്കല്‍ സമാപന പ്രാര്‍ത്ഥന നടത്തി. ഇബ്രാഹിം മുസ്ല്യാര്‍ വിട്‌ല, മജീദ് മുസ്ല്യാര്‍, അബ്ദുല്‍റസാഖ് സഅദി കൊല്യം, ശിഹാബ് സഅദി കള്ളാര്‍, ഉമര്‍ സഅദി കര്‍ണ്ണൂര്‍, ഉമര്‍ മുസ്ല്യാര്‍ മഞ്ഞനാടി, താജുദ്ദീന്‍ ഉദുമ, അമീര്‍ ഹസ്സന്‍ കന്യാപ്പാടി സംബന്ധിച്ചു. സുഹൈല്‍ ചള്ളങ്കയം ഖിറാഅത്ത് നടത്തി. ഇബ്രാഹിം സഖാഫി തപ്പക്കല്‍ സ്വാഗതവും ശംസുദ്ദീന്‍ പുഞ്ചാവി നന്ദിയും പറഞ്ഞു.