ദുബായ്: സഹജീവി സ്‌നേഹത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും പര്യായമാണ് കെ.എം.സി.സിയെന്നും ലാഭേച്ച കൂടാതെ ചെയ്യുന്ന സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ലോകത്തിലെ മറ്റു സംഘടനകള്‍ക്ക് മാതൃകയാണെന്നും അഡ്വ. വി.എം മുനീര്‍ അഭിപ്രായപ്പെട്ടു.
ദുബായ് കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗം മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ അംഗവും യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയര്‍മാനുമായ യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഫൈസല്‍ മുഹ്‌സിന്‍ അധ്യക്ഷത വഹിച്ചു.
ദുബായ് കെ.എം.സി.സി മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ഹസൈനാര്‍ തൊട്ടുംഭാഗം, ദുബായ് കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡണ്ട് ഹനീഫ് ചെര്‍ക്കള, ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമേല്‍, കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് ഫൈസല്‍ പട്ടേല്‍, പി.ഡി നൂറുദ്ദീന്‍, സലീം ചേരങ്കൈ, ഖലീല്‍ പതിക്കുന്നില്‍, സത്താര്‍ ആലംപാടി, സുബൈര്‍ അബ്ദുല്ല, സഫ്‌വാന്‍ അണങ്കൂര്‍, സിദ്ദിഖ് ചൗക്കി, സുഹൈല്‍ കോപ്പാ, ഗഫൂര്‍ പള്ളിക്കല്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അസ്‌കര്‍ ചൂരി സ്വാഗതവും ഗഫൂര്‍ ഊദ് നന്ദിയും പറഞ്ഞു.