കാസര്‍കോട്: വിദ്യാഭ്യാസ മേഖലയില്‍, ഹയര്‍സെക്കണ്ടറിയെ തകര്‍ക്കുന്ന നടപടികള്‍ക്കെതിരെയും ജനങ്ങളുടെ എതിര്‍പ്പും ഹൈക്കോടതി സ്റ്റേയും ഉണ്ടായിട്ടും ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ ധൃതി പിടിച്ചുള്ള നീക്കത്തിനെതിരെയും എയ്ഡഡ് ഹയര്‍സെക്കണ്ടറി ടീച്ചേര്‍സ് അസോസിയേഷന്‍ (എ.എച്ച്.എസ്.ടി.എ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സായാഹ്ന പ്രതിഷേധം നടത്തി. അധ്യാപക ദിനത്തില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന സായാഹ്ന പ്രതിഷേധത്തില്‍ ജില്ലയിലെ 60 ഓളം ഹയര്‍സെക്കണ്ടറി അധ്യാപകര്‍ പങ്കെടുത്തു.
സര്‍ക്കാറിന്റെ ഹയര്‍സെക്കണ്ടറി വിരുദ്ധ നിലപാടുകള്‍ക്കെതിരെയാണ് ഹയര്‍സെക്കണ്ടറി അധ്യാപകരുടെ പ്രതിഷേധ കൂട്ടായ്മ നടന്നത്. പ്രശസ്ത ചിത്രകല അധ്യാപകരായ കെ. പി വിജയകുമാരന്‍ (ചട്ടഞ്ചാല്‍ സ്‌കൂള്‍), എം.ജി ഹരീഷ്ചന്ദ്ര (ചന്ദ്രഗിരി സ്‌കൂള്‍) സഹകരണത്തോടെ പ്രതിഷേധങ്ങള്‍ അധ്യാപകര്‍ കാന്‍വാസില്‍ രേഖപ്പെടുത്തി. എ.എച്ച്.എസ്.ടി.എ ജില്ലാ പ്രസിഡണ്ട് വി.പി പ്രിന്‍സ് മോന്‍ അധ്യക്ഷത വഹിച്ചു. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും എ.എച്ച്.എസ്. ടി.എ മുന്‍ സ്റ്റേറ്റ് സെക്രട്ടറി കൂടിയായ പി. രതീഷ് കുമാര്‍ (ചട്ടഞ്ചാല്‍ എച്ച്.എസ്.എസ്) പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. എ.എച്ച്.എസ്.ടി.എ സ്റ്റേറ്റ് സെക്രട്ടറി ജിജി തോമസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി വി.എന്‍ പ്രസാദ് സ്വാഗതവും ട്രഷറര്‍ കെ. പ്രവീണ്‍ കുമാര്‍ നന്ദിയും പറഞ്ഞു.