കാഞ്ഞങ്ങാട്: ശബരിമലയില്‍ കുഴഞ്ഞുവീണുമരിച്ച കാഞ്ഞങ്ങാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. നെല്ലിക്കാട്ടെ കെ.വി. രത്‌നാകരന്‍ (53) ആണ് തിങ്കളാഴ്ച വൈകിട്ട് മരിച്ചത്. പതിനെട്ടാം പടി കയറി കൊടിമരത്തിനു സമീപത്തെത്തിയപ്പോള്‍ കൈകാലുകള്‍ തളരുന്നത് പോലെ തോന്നിയതിനെ തുടര്‍ന്ന് കൂടെ ഉള്ളവര്‍ പൊലീസിന്റെയും അയ്യപ്പ സേവാ സംഘം പ്രവര്‍ത്തകരുടെയും സഹായത്തോടെ ദേവസ്വം ആസ്പത്രിയിലെത്തിക്കുകയായിരുന്നു. ആറ് മണിയോടെയാണ് സംഭവം. കൂടെയുള്ളവരോട് ദര്‍ശനം നടത്തിവരാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇവര്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയ ഉടനെയാണ് രത്‌നാകരന്‍ മരണപ്പെടുന്നത്. ഞായറാഴ്ച വൈകിട്ടാണ് നാട്ടുകാരും ബന്ധുക്കളുമായ അഞ്ചുപേര്‍ മലക്ക് പോയത്. തിങ്കളാഴ്ച മൂന്ന് മണിയോടെ സന്നിധാനത്ത് എത്തി വിശ്രമിച്ചതിന് ശേഷമാണ് പടികയറിയത്. നെല്ലിക്കാട്ട് സ്വദേശികളായ ശ്രീമല്‍കുമാര്‍, കെ.പി. അനില്‍, അഭിലാഷ്, എ.വി. രത്‌നാകരന്‍ എന്നിവരാണ് കൂടെയുണ്ടായിരുന്നത്. കുഞ്ഞിരാമന്‍ നമ്പ്യാരുടെയും ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: സുമതി (പൊയ്‌നാച്ചി), മക്കള്‍: അതുല്‍ജിത്ത്, കീര്‍ത്തന. സഹോദരങ്ങള്‍: പത്മിനി, രാധ, പരേതനായ രവീന്ദ്രന്‍.