ദമ്മാം: ദേളി ജാമിഅ സഅദിയ്യ അറബിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളത്തിന്റെ മുന്നോടിയായി സംഘടിപ്പിക്കുന്ന ‘മുല്‍തഖ അസ്സആദ-19’ (ഗ്രാന്റ് ഫാമിലി മീറ്റ്) ഒക്ടോബര്‍ മൂന്നിന് ദമ്മാമില്‍ നടക്കു.
ഖുര്‍ആന്‍ പാരായണ മത്സരം, കലാ സാഹിത്യ മത്സരങ്ങള്‍, ദഫ് മുട്ട് പ്രദര്‍ശനം, ഇശല്‍ സന്ധ്യ, ബുക്ക് ടെസ്റ്റ്, പ്രഭാഷണം തുടങ്ങിയ പരിപാടികള്‍ നടക്കും.
ദമ്മാം സീക്കോയിലെ ഹോളിഡൈസ് ഹോട്ടലില്‍ നടന്ന സംഗമം സഅദിയ്യ ദമ്മാം കമ്മിറ്റി പ്രസിഡണ്ട് കുഞ്ചാര്‍ അബ്ബാസ് ഹാജിയുടെ അധ്യക്ഷതയില്‍ ഐ.സി.എഫ് ചീഫ് മുഹമ്മദ് കുഞ്ഞി അമാനി ഉദ്ഘാടനം ചെയ്തു. സയ്യിദ് മുസ്തഫ തങ്ങള്‍ ആദൂര്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു.
സയ്യിദ് ശറഫുദ്ദീന്‍ സഅദി അല്‍ മുഖൈബിലി (മുളവൂര്‍ തങ്ങള്‍) മുഖ്യപ്രഭാഷണം നടത്തി. ഖാദര്‍ അണങ്കൂര്‍, അസീസ് സി.കെ പ്രസംഗിച്ചു. യൂസുഫ് സഅദി അയ്യങ്കേരി വിഷയാവതരണം നടത്തി. അന്‍വര്‍ കളറോഡ്, അബ്ദുസ്സമദ് മുസ്ല്യാര്‍, ബഷീര്‍ ബുഖാരി, ഹമീദ് വടകര, ഫാറൂഖ് കാട്ടിപ്പള്ള സംബന്ധിച്ചു. ലത്തീഫ് പള്ളത്തടക്ക സ്വാഗതവും ഇഖ്ബാല്‍ കൈരങ്ങള നന്ദിയും പറഞ്ഞു.