കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയായിരുന്ന എം.എ ഖാസിം മുസ്ലിയാര്‍, എസ്.കെ.എസ്.എസ്.എഫ് മുന്‍ ജില്ലാ പ്രസിഡണ്ടുമാരായിരുന്ന മഹമൂദ് ദാരിമി ബംബ്രണ, ഇബ്രാഹിം ഫൈസി ജെഡിയാര്‍ എന്നിവരുടെ അനുസ്മരണവും പ്രാര്‍ത്ഥന മജ്‌ലിസും കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സമസ്ത കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡണ്ട് യു.എം. അബ്ദുല്‍ റഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്നയുടെ അധ്യക്ഷതയില്‍ അബ്ദുല്‍ അസീസ് അഷ്‌റഫി അനുസ്മരണ പ്രഭാഷണം നടത്തി. റഹ്മത്തുള്ള അല്‍ ഖാസിമി മൂത്തേടം മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ഷമീം തങ്ങള്‍ കുമ്പോല്‍ കൂട്ടപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.
മുഹമ്മദ് ഫൈസി കജ സ്വാഗതവും വര്‍ക്കിങ്ങ് സെക്രട്ടറി യൂനുസ് ഫൈസി നന്ദിയും പറഞ്ഞു. സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ടി.വി അഹമദ് ദാരിമി, അബൂബക്കര്‍ സാലൂദ് നിസാമി, സയ്യിദ് ഹുസൈന്‍ തങ്ങള്‍, സിദ്ദീഖ് നദ്‌വി ചേരൂര്‍, സിദ്ദീഖ് അസ്ഹരി, അഷ്‌റഫ് മിസ്ബാഹി, മൊയ്തീന്‍ കൊല്ലമ്പാടി, ഇസ്മായില്‍ ഉദിനൂര്‍, ബദറുദ്ദീന്‍ ചെങ്കള, സിറാജുദീന്‍ ഖാസിലേന്‍ അനുസ്മരിച്ചു.
അബ്ബാസ് ഫൈസി പുത്തിഗെ, സി.കെ.കെ മാണിയൂര്‍, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, അബ്ദുല്‍ ഖാദര്‍ നദ്‌വി മാണിമൂല, മൊയ്തു നിസാമി, ശറഫുദ്ദീന്‍ കുണിയ, സിദ്ദീഖ് ബെളിഞ്ച, മൊയ്തു ചെര്‍ക്കള, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സുബൈര്‍ ദാരിമി പൈക്ക, മുഹമ്മദലി മൗലവി കോട്ടപ്പുറം, അഷ്‌റഫ് റഹ്മാനി ചൗക്കി, മജീദ് ദാരിമി പൈവളിക, അബ്ദുല്‍റഹ്മാന്‍ ഹാജി കടമ്പാര്‍, ഇബ്രാഹിം ഹാജി സഫ, ഇബ്രാഹീം അസ്ഹരി, സലാം ഫൈസി പേരാല്‍, ഖലീല്‍ ദാരിമി, ഇസ്മായില്‍ അസ്ഹരി, റഷീദ് ഫൈസി ആറങ്ങാടി, ശിഹാബ് അണങ്കൂര്‍ സംബന്ധിച്ചു.