ചെമനാട്: മുസ്ലിം യൂത്ത് ലീഗ് ചെമനാട് ശാഖാ കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് വൈബ്‌സ് എന്ന പരിപാടി വ്യത്യസ്തതകള്‍ കൊണ്ട് ശ്രദ്ധേയമായി. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി. അഹമ്മദലി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ടി.കെ. ഹസീബ് ഉദുമ മുഖ്യപ്രഭാണം നിര്‍വഹിച്ചു. ചെമ്മനാട് ശാഖയില്‍ നിന്നുള്ള വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാരെ ആദരിച്ചു. വിവിധ പാര്‍ട്ടികളില്‍ നിന്ന് രാജിവെച്ച് മുസ്ലിം ലീഗിലേക്കു കടന്നുവന്നവര്‍ക്ക് സ്വീകരണം നല്‍കി.
യൂത്ത് ലീഗ് ചെമ്മനാട് ശാഖാ പ്രസിഡണ്ട് ഷംസുദ്ദീന്‍ ചിറാക്കല്‍ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന കൗണ്‍സിലര്‍ ആഷിഫ് മാളിക, മുസ്ലിം ലീഗ് ഭാരവാഹികളായ താജുദ്ദീന്‍ എ.എ, മുസ്തഫ സി.എം, ഹമീദ് സീസണ്‍, സാജു സി.എച്ച്, കെ. ടി. നിയാസ്, യൂത്ത് ലീഗ് ഭാരവാഹികളായ അമീര്‍ പാലോത്ത്, നിസാര്‍ എല്‍.ടി, സാദിഖ്, ഇര്‍ഷാദ്, റബിയാന്‍, അര്‍സാഖ് സംബന്ധിച്ചു. തദ്ബീര്‍ ബി.എച്ച് സ്വാഗതവും ഷഫീക് കുന്നരിയത്ത് നന്ദിയും പറഞ്ഞു.