തളങ്കര: ബാങ്കോട് സിറാമിക്സ് റോഡ് ജംഗ്ഷനടുത്തെ തളങ്കര മുഹമ്മദ് കുഞ്ഞി (മാമു-80) അന്തരിച്ചു. അസുഖത്തെ തുടർന്ന് ദേർളകട്ട കെ.എസ്. ഹെഗ്ഡേ ആസ്പത്രിയിൽ ചികിത്സയിലായിരുന്നു.
പരേതനായ അബ്ബാസ് കെ.കെ. പുറത്തിന്റെയും റുഖ്യാബിയുടെയും മകനാണ്.
മക്കൾ: ബദ്റു, മുനീർ, റുമൈസ. മരുമക്കൾ: ബദ്റു ഖാസിലേൻ, റാഹില, ഷംന.
സഹോദരങ്ങൾ: തളങ്കര മാലിക് ദീനാർ പള്ളി മുൻ പ്രസിഡണ്ട് മഹ്മൂദ് ഹാജി, ജലീൽ, ബഷീർ.