കാസര്‍കോട്: ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ പാലുകാച്ചല്‍ കര്‍മ്മം നടത്തി. കാസര്‍കോട്ട് ബി.ജെ.പിക്ക് ഒരു സ്ഥിരം ആസ്ഥാന മന്ദിരമെന്ന സ്വപ്നമാണ് ഇതിലൂടെ പൂവണിയുന്നത്. ആര്‍.എസ്.എസ് മംഗലാപുരം വിഭാഗ് താലൂക്ക് സംഘചാലക് ഗോപാല്‍ ചെട്ടിയാര്‍, നഗര്‍ സംഘടാലക് കെ.ടി. കാമത്ത്, ബി.ജെ.പി ദേശീയ കൗണ്‍സില്‍ അംഗം എം. സഞ്ജീവഷെട്ടി, സംസ്ഥാന സംഘടന സെക്രട്ടറി എം. ഗണേഷ്, ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത്, സഹകാര്‍ ഭാരതി അഖിലേന്ത്യാ സെക്രട്ടറി അഡ്വ. കെ. കരുണാകരന്‍, ബി.ജെ.പി സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ എസ്. കുമാര്‍, ശിവകൃഷ്ണ ഭട്ട്, കൊവ്വല്‍ ദാമോദരന്‍, സമിതിയംഗങ്ങളായ പി. സുരേഷകമുര്‍ ഷെട്ടി, രവീശ തന്ത്രി കുണ്ടാര്‍, അഡ്വ. ബി. രവീന്ദ്രന്‍, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ സവിതടീച്ചര്‍, സദാന്ദ റൈ, നഞ്ചില്‍ കുഞ്ഞിരാമന്‍, രാമപ്പ മഞ്ചേശ്വരം, സെക്രട്ടറിമാരായ വി.കുഞ്ഞിക്കണ്ണന്‍ ബളാല്‍, എം. ബല്‍രാജ്, എന്‍. സതീഷ്, ട്രഷറര്‍ ജി. ചന്ദ്രന്‍, മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി പുഷ്പ അമേക്കള, സേവാഭാരതി ജില്ലാ സെക്രട്ടറി ഗണപതികോട്ടക്കനി, ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എ. വേലായുധന്‍, പി. രമേശ്, മണ്ഡലം പ്രസിഡണ്ടുമാരായ സതീഷ്ചന്ദ്ര ഭണ്ഡാരി, സുധാമഗോസാഡ, കെ.ടി. പുരുഷോത്തമന്‍, എന്‍. മധു, എം.ഭാസ്‌കരന്‍, സേവാഭാരതി അംഗം ഉമേഷ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.