ശൈഖുനാ ചെറുവാളൂരുസ്താദ് യാത്രയായി. വാത്സല്യനിധിയായ പിതാവിനെപ്പോലെ ചേര്‍ത്തു പിടിച്ചിരുന്ന വ്യക്തിപരമായ കാര്യങ്ങള്‍ക്ക് വീട്ടില്‍ എത്തി സന്തോഷിപ്പിച്ചിരുന്ന ഞങ്ങളുടെ നായകന്‍ വിട പറയും മുമ്പേ പാഥേയമൊരുക്കിയ ത്യാഗി സമസ്തയുടെ തൃശൂര്‍ ജില്ലാ പ്രസിഡണ്ടായിരുന്ന എസ്.എം.കെ തങ്ങളുടെ വിയോഗത്തിന്റെ ഒന്നാം ആണ്ടിന്റെ തൊട്ടടുത്ത ദിവസം ഉസ്താദും മഹാന്മാര്‍ക്കൊപ്പം ചേര്‍ന്നു. ജീവിതം മുഴുവന്‍ ശംസുല്‍ ഉലമയുടെ വഴിയില്‍ നിന്ന് നിരവധി ഇജാസത്തുകളിലൂടെ ആയിരങ്ങള്‍ക്കഭയമായി വിനയാന്വിതനായ ഉസ്താദ് ഈ വര്‍ഷം ഹജജിന് പോകും മുമ്പ് ഓണംപിള്ളി, ബഷീര്‍ ഫൈസി, നാസര്‍ ഫൈസി എന്നിവരോടൊപ്പം എന്നെയും ഉസ്താദ് പാലപ്പിള്ളി ദാറുത്തഖ് വ യിലേക്ക് വിളിപ്പിച്ചു. തൃശ്ശൂര്‍ ജില്ലയിലെ സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കുറേ രൂപങ്ങള്‍ തന്റെ കൈപ്പടയിലെഴുതിയത് വായിച്ചു. വര്‍ത്തമാനത്തിലൊക്കെ ഞാന്‍ കൂടുതല്‍ കാലം ഉണ്ടാവില്ലെന്ന ഓര്‍മ്മപ്പെടുത്തലുകള്‍ അവസാനം കണ്ടത് ഈ മാസം രണ്ടാം തിയ്യതി കഴിഞ്ഞ തിങ്കളാഴ്ചയാണ്. ക്ഷീണിതനായിട്ടും ചാമക്കാലയിലെത്തി എസ്.എം.കെ തങ്ങള്‍ക്ക് വേണ്ടി ദുആ ചെയ്തു. ഞങ്ങളെ(ബഷീര്‍ ഫൈസി, നാസര്‍ ഫൈസി, കരീം ഫൈസി) വിളിച്ച് വരാനിരിക്കുന്ന ജില്ലാ സമ്മേളനത്തിന്റെ കാര്യങ്ങള്‍ പറഞ്ഞ് വലിയ നിര്‍ദ്ദേശങ്ങള്‍ ഉസ്താദിന്റെ അഭിമുഖം സുവനീറിലേക്ക് വേണമെന്ന് മുന്നേ പറഞ്ഞതാണ്. അന്ന് പറഞ്ഞു. അത് വേണ്ട. ഞാനൊരു ലേഖനം തരാം. ഉദാരശീലനായ ഉസ്താദ് എല്ലാ മുതഅല്ലിമീങ്ങളും ഒരു നേരം ഉസ്താദിന്റെ ഭക്ഷണം കഴിക്കണമെന്ന ആഗ്രഹത്താല്‍ പല കോളേജുകളിലും ഭക്ഷണം നല്‍കി. മരിച്ചാല്‍ അവരൊക്കെ ഈ ഫഖീറിന് ദുആ ചെയ്യും എന്നതായിരുന്നു പ്രതീക്ഷ അവസാനിക്കാത്ത ഓര്‍മ്മകള്‍ സമ്മാനിച്ചാണ് ഇന്ന് സുബ്ഹിക്ക് മുമ്പ് ഉസ്താദ് വഫാത്തായത്. അല്ലാഹു സ്വര്‍ഗ്ഗം നല്‍കട്ടെ… ആമീന്‍
അന്‍വര്‍ മുഹ്‌യുദ്ദീന്‍ സഖാഫി