കുണിയ: പുതുക്കിപ്പണിത കുണിയ ഖിളര്‍ ജുമാമസ്ജിദ് ഉദ്ഘാടനം 26ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. 26ന് ഉച്ചക്ക് ളുഹര്‍ നിസ്‌കാരത്തോടെയാണ് ഉദ്ഘാടനം നടക്കുന്നത്. ചടങ്ങില്‍ സമസ്ത പ്രസിഡണ്് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിക്കും. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ: കെ. ആലിക്കുട്ടി മുസ്ലിയാര്‍, കീഴൂര്‍-മംഗളൂരു സംയുക്ത ജമാഅത്ത്, ദക്ഷിണ കന്നഡ ജില്ലാ ഖാസി ത്വാഖ അഹമ്മദ് അല്‍ അസ്ഹരി, മഹല്ല് ഖത്തീബ് അബ്ദുല്‍ ഖാദര്‍ നദ്വി, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, യു.എം.അബ്ദുല്‍ റഹ്മാന്‍ മൗലവി, കൊയ്യോട് ഉമര്‍ മുസ്ലിയാര്‍, മാണിയൂര്‍ അഹമ്മദ് മുസ്ലിയാര്‍, ഖാസി ഇ.കെ.മഹമൂദ് മുസ്ലിയാര്‍, ഡോ.ബഹാഉദ്ധീന്‍ മുഹമ്മദ് നദ്വി, എം.പി.അബ്ദുസ്സമദ് സമദാനി, സിംസാറുല്‍ ഹഖ് ഹുദവി, ഡോ.സയ്യിദ് മുഹ്സിന്‍ ഹുദവി മലേഷ്യ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. വൈകിട്ട് 7.30ന് എ.എം. നൗഷാദ് ബാഖവി പ്രഭാഷണം നടത്തും.
27ന് വൈകിട്ട് 4ന് സാംസ്‌കാരിക സമ്മേളനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്യും. രാത്രി 7.30ന് ശംസുല്‍ ഉലമ മെമ്മോറിയല്‍ എജുക്കേഷന്‍ സെന്റര്‍ മൂന്നാം വാര്‍ഷികവും ഖുര്‍ആന്‍ അക്കാദമി ഒന്നാം സനദ് ദാന സമ്മേളനവും നടക്കും. പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഇബ്രാഹിം ഖലീല്‍ ഹുദവി കല്ലായം പ്രഭാഷണം നടത്തും. 28ന് വൈകിട്ട് 7.30 ന് ഹാഫിള് സിറാജുദ്ദീന്‍ അല്‍ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തും. 29ന് രാവിലെ 10ന് ഖത്മുല്‍ ഖുര്‍ആന്‍ ദുആ സംഗമവും തുടര്‍ന്ന് നടക്കുന്ന മജ്ലിസുന്നൂര്‍ സദസിന് സയ്യിദ് മാനു തങ്ങള്‍ വെള്ളൂര്‍ (മലപ്പുറം) നേതൃത്വം നല്‍കും.