അജാനൂര്‍: പുതുക്കി പണിത അജാനൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും ശനിയാഴ്ച മാണിക്കോത്ത് മഡിയന്‍ ജംഗ്ഷനില്‍ മൂന്നര മണിക്ക് നടക്കും. നിര്‍മാണ കമ്മിറ്റി ജനറല്‍ സെക്രട്ടറി വണ്‍ ഫോര്‍ അബ്ദുല്‍ റഹിമാന്‍ പതാക ഉയര്‍ത്തും. സംസ്ഥാന മുസ്‌ലിം ലീഗ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് മുബാറക്ക് ഹസൈനാര്‍ ഹാജി അധ്യക്ഷത വഹിക്കും. കോണ്‍ഫറന്‍സ് ഹാള്‍ സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്യും. പി. മുഹമ്മദ് കുഞ്ഞി സ്മാരക ലൈബ്രറി സമര്‍പ്പണം ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ദീന്‍ നിര്‍വഹിക്കും. പി.കെ ബഷീര്‍ എം.എല്‍.എ, അഡ്വ. പി.വി മനാഫ് അരിക്കോട് മുഖ്യപ്രഭാഷണം നടത്തും. എ. അബ്ദുല്‍ റഹ്മാന്‍, കല്ലട്ര മാഹിന്‍ ഹാജി, കെ. മുഹമ്മദ് കുഞ്ഞി, എ.പി ജാഫര്‍ പ്രസംഗിക്കും. ഹമീദ് ചേരക്കാടത്ത് സ്വാഗതവും മുഹമ്മദ് കുഞ്ഞി മാഹിന്‍ നന്ദിയും പറയും.