തളങ്കര: ബാങ്കോട് സീനത്ത് നഗറിലെ ടി.കെ. മുഹമ്മദ് കുഞ്ഞി(ചുമ്മാന്‍ച്ച-78)അന്തരിച്ചു. നെച്ചിപ്പടുപ്പിലെ പരേതരായ അഹ്മദിന്റെയും ആയിഷയുടെയും മകനാണ്. തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയുടെ പ്രവര്‍ത്തനങ്ങളിലും ഉറൂസുകളിലും സജീവ പ്രവര്‍ത്തകനായിരുന്നു. പതിറ്റാണ്ടുകളായി നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളിലും വലിയ ആവേശത്തോടെ രംഗത്തുണ്ടായിരുന്നു. ഭാര്യ: ഫാത്തിമ. മക്കള്‍: അബ്ദുല്‍ ഹമീദ് (അമ്മി ദീനാര്‍), അബ്ദുല്ല, ഖാദര്‍ ബാങ്കോട്, ഹസീന, റഷീദ. മരുമക്കള്‍: ബഷീര്‍, അബൂബക്കര്‍, നജ്മുന്നിസ, റസിയ, നാസിമ. സഹോദരങ്ങള്‍: അസ്മാബി, റുഖിയ, പരേതനായ അബ്ദുല്‍ ഖാദര്‍. മയ്യത്ത് മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കി.