മുളിയാര്‍: പ്രസവത്തെ തുടര്‍ന്ന് യുവതി മരണപെട്ടു. ബോവിക്കാനം അമ്മങ്കോട്ടെ റഫീഖിന്റെ (ഖത്തര്‍) ഭാര്യ റസീന(28)യാണ് പ്രസവത്തെ തുടര്‍ന്ന് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് പ്രസവത്തിനായി കാസര്‍കോട് യുണൈറ്റഡ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.
കുട്ടിയെ പുറത്തെടുത്തെങ്കിലും രക്തസ്രാവം നില്‍ക്കാത്തതിനെ തുടര്‍ന്ന് മംഗലാപുരത്തെ ആസ്പത്രിയിലേക്ക് കൊണ്ടുപോയിരുന്നു. അവിടെ വെച്ചാണ് യുവതി മരണപ്പെട്ടത്. കുട്ടിയെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. പള്ളത്തടുക്കയിലെ ഇബ്രാഹിം-ഹൗവ്വാബി ദമ്പതികളുടെ മകളാണ് റസീന. മക്കള്‍: ആദില്‍(7), അമാന്‍ (5). സഹോദരങ്ങള്‍: റസിയ, റൗഫ്, റഷീദ്, റംല.