ദുബായ്: ജീവകാരുണ്യ വഴിയിലെ തിളങ്ങുന്ന നക്ഷത്രമാണ് യഹ്‌യ തളങ്കര എന്നും ഉദാത്തമായ ഈ സ്‌നേഹവായ്പിലും ഉദാരതയിലും അനേകം കുടുംബങ്ങളുടെ കണ്ണീരൊപ്പിക്കൊണ്ടേയിരിക്കുകയാണെന്നും ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി അഭിപ്രായപ്പെട്ടു.
ടി. ഉബൈദിന്റെ പേരിലുള്ള പുരസ്‌ക്കാരം ലഭിച്ചതിന് ശേഷം ദുബായില്‍ എത്തിയ യഹ്‌യ തളങ്കരക്ക് ദുബായ് കെ.എം.സി.സി കാസര്‍കോട് മുന്‍സിപ്പല്‍ കമ്മിറ്റി നല്‍കിയ സ്‌നേഹാദരവ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാസര്‍കോട് ജില്ലയ്ക്ക് തന്നെ അഭിമാനമാണ് പേരിനൊപ്പം നാട്ടുപേരും എഴുതിച്ചേര്‍ത്ത യഹ്‌യ തളങ്കരയെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത മുസ്ലിം ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡണ്ടും കാസര്‍കോട് നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ അഡ്വ: വി.എം. മുനീര്‍ പറഞ്ഞു.
ഫൈസല്‍ മുഹ്‌സിന്‍ അധ്യക്ഷത വഹിച്ചു. ഹസൈനാര്‍ തോട്ടുംഭാഗം, ഹനീഫ് ചെര്‍ക്കള, സലാം കന്നിപ്പാടി, അഫ്‌സല്‍ മേട്ടമേല്‍, ഫൈസല്‍ പട്ടേല്‍, സലിം ചേരങ്കൈ, ഖലീല്‍ പതിക്കുന്നില്‍, പി.ഡി നൂറുദ്ദീന്‍, സത്താര്‍ ആലംപാടി, സിദ്ദിഖ് ചൗക്കി, സുബൈര്‍ അബ്ദുല്ല, സഫ്‌വാന്‍ അണങ്കൂര്‍, സുഹൈല്‍ കോപ്പാ, ഗഫൂര്‍ പള്ളിക്കല്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഹസ്‌കര്‍ ചൂരി സ്വാഗതവും മുഹമ്മദ് കഴിയറാകം പ്രാര്‍ത്ഥനയും ഗഫൂര്‍ ഊദ് നന്ദിയും പറഞ്ഞു.