കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ തീരദേശജനതയുടെ മനകുളിര്‍പ്പിച്ചുകൊണ്ട് മത്തിച്ചാകര. വെള്ളിയാഴ്ച രാവിലെയും ഉച്ചക്കുമാണ് കാഞ്ഞങ്ങാട്ടെ അജാനൂര്‍, ചിത്താരി, ഒഴിഞ്ഞവളപ്പ് തീരദേശങ്ങളില്‍ കൂട്ടത്തോടെ മത്തികള്‍ കടലില്‍ നിന്നും കരയ്ക്കടിഞ്ഞത്. കടലിലൂടെ ബോട്ടുകള്‍ പോകുമ്പോഴുണ്ടായ ഓളത്തിലൂടെ മീനുകള്‍ കരയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. കരയില്‍ മത്തിക്കൂട്ടങ്ങള്‍ എത്തിയതുകണ്ട മത്സ്യതൊഴിലാളികള്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് തീരദേശത്തേക്ക് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്ന് ആളുകളെത്തുകയും മത്തികള്‍ വാരിക്കൂട്ടാന്‍ മത്സരിക്കുകയുമായിരുന്നു. നിരവധി പേര്‍ ചാക്കുകണക്കിന് മത്തികള്‍ കൊണ്ടുപോയി. ഒഴിഞ്ഞ വളപ്പിന് റിസോര്‍ട്ടിന് പടിഞ്ഞാറ് വശത്തും മീനുകള്‍ കരക്കിഞ്ഞു. ചിലര്‍ ലഭിച്ച മത്സ്യം മാര്‍ക്കറ്റില്‍ എത്തിച്ച് ചെറിയ വിലയ്ക്ക് വില്‍പ്പന നടത്തുകയും ചെയ്തു.