തളങ്കര: കേരളാ ഫുട്‌ബോള്‍ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട തളങ്കര കണ്ടത്തില്‍ വാര്‍ഡ് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി സിദ്ദീഖ് ചക്കരയ്ക്ക് മുസ്ലിം യൂത്ത് ലീഗ് തളങ്കര കണ്ടത്തില്‍ ശാഖ കമ്മിറ്റി സ്വീകരണം നല്‍കി. ബഹ്‌റൈന്‍ കെ.എം.സി.സി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് സലീം തളങ്കര, യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് സഹീര്‍ ആസിഫ്, കാസര്‍കോട് മുനിസിപ്പല്‍ പ്രസിഡണ്ട് അജ്മല്‍ തളങ്കര എന്നിവര്‍ സിദ്ദീഖ് ചക്കരയ്ക്കുള്ള ഉപഹാരങ്ങള്‍ കൈമാറി. ടി.എ മുഹമ്മദ് കുഞ്ഞി, നൗഫല്‍ തായല്‍, ഹസന്‍ പതിക്കുന്നില്‍, അനസ് കണ്ടത്തില്‍, ഷബീര്‍ ടി.എ, സാദിഖ് ഷാലിമാര്‍, ഇസ്മായില്‍ കാപ്പില്‍, ഫസ്ലു പച്ചു, തൗജീല്‍ മൂവാര്‍, ഖലീല്‍ കെ.കെ പുറം, മൊയ്തീന്‍ ചക്കര, റിഷാല്‍, ഹസൈനാര്‍ സംബന്ധിച്ചു.