മഞ്ചേശ്വരം: ദേശീയപാത എന്‍.എച്ച് 66 ഉടന്‍ നന്നാക്കണം എന്ന ആവശ്യമുയര്‍ത്തി യുവമോര്‍ച്ച മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉദ്യാവാര മാട മുതല്‍ പത്താംമെയില്‍ വരെ പ്രതിഷേധ ജ്വാലയും റോഡ് ഉപരോധവും നടത്തി. ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം വിജയ കുമാര്‍ റൈ പറങ്കില പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു. ഉടനടി നടപടി സ്വീകരിച്ചില്ലെങ്കില്‍ 23ന് തലപ്പാടി മുതല്‍ മൊഗ്രാല്‍ വരെ പ്രതിഷേധാത്മക റോഡ് ഉപരോധം നടത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. യുവമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് ചന്ദ്രകാന്ത് ഷെട്ടി അധ്യക്ഷത വഹിച്ചു. ബി.ജെ.പി മണ്ഡലം ജനറല്‍ സെക്രട്ടറി ആദര്‍ശ് ബി.എം, മഞ്ചശ്വരം മണ്ഡലം യുവമോര്‍ച്ച വൈസ് പ്രസിഡണ്ട് ധനരാജ് പ്രതാപനഗര്‍ സംസാരിച്ചു.
കുമ്പള പഞ്ചായത്ത് ബി.ജെ.പി പ്രസിഡണ്ട് ശങ്കര ആള്‍വ, ബി.ജെ.പി യുവമോര്‍ച്ച നേതാക്കന്മാരായ സന്തോഷ് ദൈഗോളി, പ്രജിത് ഷെട്ടി, അവിനാശ് എം, സുകേഷ് ഷെട്ടി മീനാര്‍, ധനുഷ് ഹേരൂര്, യാദവ ബഡാജെ, യശ്പാല്‍, വിഘ്നേശ്, സന്തോഷ് പൈവളികെ, സുബ്രഹ്മണ്യ ഭട്ട്, ഭാരത് റൈ, യാഷ്രാജ്, ശശികല, ബേബിലാത്ത, യാദവ ബഡാജെ, കിഷോര്‍, ഭഗവതി, ഹരീഷ് പ്രതാപനഗര്‍, ജയരാജ് ഷെട്ടി കൂളൂര്‍, മനോഹന്‍ നേതൃത്വം നല്‍കി.