കാസര്‍കോട്: ജെ.സി.ഐ കാസര്‍കോടിന്റെ ഈ വര്‍ഷത്തെ കമല്‍പത്ര പുരസ്‌കാരത്തിന് സല്‍മാന്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ശിഹാബ് സല്‍മാന്‍ അര്‍ഹനായി. 15ന് വൈകിട്ട് 7 മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ജേസി ഉത്സവില്‍ പുരസ്‌കാരം സമ്മാനിക്കും. ബിസിനസ് രംഗത്ത് പുത്തന്‍ ഉണര്‍വേകാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം നല്‍കുന്നത്. കാസര്‍കോട് നായന്മാര്‍മൂല സ്വദേശിയാണ്. ഭാര്യ: റഷാന ശിഹാബ്. മക്കള്‍: ഫഹ്മ ശിഹാബ്, നിഹ്മ ശിഹാബ്, അലി ഫൗസ്, അലി സാദ്.