കാസര്‍കോട്: ട്രെയിനില്‍ കടത്തിയ 15 കിലോ പുകയില ഉല്‍പന്നങ്ങള്‍ ആര്‍.പി.എഫ് പിടികൂടി. എന്നാല്‍ പ്രതിയെ കണ്ടെത്താനായില്ല. വെള്ളിയാഴ്ച വൈകിട്ട് കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലെത്തിയ മംഗളൂരു-തിരുവനന്തപുരം എക്‌സ്പ്രസില്‍ ആര്‍.പി.എഫ് എക്‌സൈസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ജനറല്‍ കമ്പാര്‍ട്ട്‌മെന്റിന്റെ സീറ്റിനടിയില്‍ നിന്ന് 15 കിലോ പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയത്. കാസര്‍കോട് ആര്‍.പി.എഫ് സി.ഐ പി.വി അനില്‍കുമാര്‍, എക്‌സൈസ് കാസര്‍കോട് റേഞ്ച് ഇന്‍സ്‌പെക്ടര്‍ രമേശ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.