കാസര്‍കോട്: എ. ബാലന്‍ മെമ്മോറിയല്‍ കാസര്‍കോട് ഡിസ്ട്രിക്ട് പ്രൈവറ്റ് മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ആന്റ് ഡവലപ്‌മെന്റ് സഹകരണ സംഘത്തിന്റെ ഭരണസമിതി തിരഞ്ഞെടുപ്പ് നടത്തി. ഡയറക്ടര്‍മാരായി രാജന്‍ കരിച്ചേരി, മനോജ് ഒടയംചാല്‍, പ്രശാന്ത് കുമാര്‍ കരിച്ചേരി, ഭാസ്‌കരന്‍ ചെറുവത്തൂര്‍, ദാമോദരന്‍ നീലേശ്വരം, പ്രസിത ഉണ്ണി പാണത്തൂര്‍, ബേബി പ്രഭാകരന്‍ കാഞ്ഞങ്ങാട്, ഓമന രാമകൃഷ്ണന്‍ എന്നിവരെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി രാജന്‍ കരിച്ചേരിയേയും വൈസ് പ്രസിഡണ്ടായി ടി. മനോജ് ഒടയംചാലിനേയും തിരഞ്ഞെടുത്തു.