പെരിയ: ചാലിങ്കാല്‍ പ്രിയദര്‍ശിനി ക്ലബിന്റെ ഓണാഘോഷ പരിപാടികളോടനുബന്ധിച്ച് മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി.കെ പ്രഭാകരന്‍, മംഗലംകളി കലാകാരി കൊട്ടിയമ്മ എന്നിവരെ ആദരിച്ചു. ഇതോടൊപ്പം വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദന ചടങ്ങും സംഘടിപ്പിച്ചു. പരിപാടി രമ്യഹരിദാസ് എം.പി ഉദ്ഘാടനം ചെയ്തു. പ്രഭാകരന് രമ്യാഹരിദാസ് ഉപഹാരം നല്‍കി. കൊട്ടിയമ്മയെ പൊന്നാടയണിയിച്ച് ആദരിച്ചു. ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ മുഖ്യാതിഥിയായിരുന്നു. പുല്ലൂര്‍-പെരിയ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും കോണ്‍ഗ്രസ് നേതാവുമായ സി.കെ അരവിന്ദന്‍ അധ്യക്ഷത വഹിച്ചു. സാജിദ് മൗവ്വല്‍, രാജന്‍ പെരിയ, ബാലകൃഷ്ണന്‍ പെരിയ, പത്മനാഭന്‍ ചാലിങ്കാല്‍, ഭാസ്‌കരന്‍ ചാലിങ്കാല്‍, കൃഷ്ണദാസ്, രാജേഷ് പള്ളിക്കര, ടി. നാരായണന്‍, കെ. ഗോപാലന്‍, കെ.വി സോമന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സി. മനോജ് കുമാര്‍ സ്വാഗതവും വി.മനോജ്കുമാര്‍ നന്ദിയും പറഞ്ഞു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ മത്സരങ്ങള്‍ ഉണ്ടായിരുന്നു.