കാഞ്ഞങ്ങാട്: വീടിന്റെ സമീപത്തെ റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്ക് കത്തിനശിച്ചു. ചിറ്റാരിക്കാല്‍ അതിരുമാവ് ചെമ്പകത്തിലെ സി.ടി. രാജേഷിന്റെ ബൈക്കാണ് കത്തിയത്. കാറ്റാം കവല അത്തിയടുക്കം റോഡരികില്‍ നിര്‍ത്തിയിട്ടതായിരുന്നു. വീട്ടിലേക്ക് റോഡ് സൗകര്യം ഇല്ലാത്തതിനാല്‍ ഇവിടെയാണ് ബൈക്ക് നിര്‍ത്തിയിടുന്നത്. പെയിന്റിങ് തൊഴിലാളിയായ രാജേഷ് ഇന്നലെയും പതിവ് പോലെ ബൈക്ക് വെച്ച് വീട്ടിലേക്ക് പോയതായിരുന്നു. രാവിലെ ജോലിക്ക് പോകാന്‍ ബൈക്കിന്റെ അടുത്ത് എത്തിയപ്പോഴാണ് കത്തിയ നിലയില്‍ കണ്ടെത്തിയത്. യന്ത്രത്തകരാര്‍ കാരണം തീ പിടിച്ചതാണോ ആരെങ്കിലും തീ വെച്ചതാണോ എന്ന് വ്യക്തമല്ല. ചിറ്റാരിക്കാല്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷിക്കുന്നു.