വിദ്യാനഗര്‍: ഓട്ടോയില്‍ നിന്ന് കളഞ്ഞു കിട്ടിയ സ്വര്‍ണ്ണം യാത്രക്കാരിയെ കണ്ടെത്തി തിരിച്ചേല്‍പിച്ച ആലംപാടിയിലെ ഓട്ടോ ഡ്രൈവര്‍ മാതൃകയായി.
ആലംപാടി ഓട്ടോസ്റ്റാന്റിലെ ഡ്രൈവര്‍ അബ്ദുല്‍ ഖാദറിന്റെ മകന്‍ അബൂബക്കറിന്റെ സത്യസന്ധതയാണ് നാടിന് മാതൃകയായത്. വ്യാഴാഴ്ച്ച വൈകിട്ട് ഏരിയപ്പാടിയില്‍ നിന്നും കാസര്‍കോട് ടൗണിലേക്ക് ഓട്ടോയില്‍ യാത്ര ചെയ്ത വീട്ടമ്മയുടെ സ്വര്‍ണ്ണ ചെയിനാണ് ഓട്ടോയില്‍ നിന്ന് കിട്ടിയത്. യാത്രക്കാരിയെ നിശ്ചിത സ്ഥലത്ത് ഇറക്കി ആലംപാടിയിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് ഓട്ടോയില്‍ സ്വര്‍ണ്ണം കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടത്.
തുടര്‍ന്ന് യാത്രക്കാരിയെ അന്വേഷിച്ച് കണ്ടെത്തുകയും യുവതിയുടെ സഹോദരന്റെ കൈയില്‍ സ്വര്‍ണ്ണം ഏല്‍പ്പിക്കുകയും ചെയ്തു. ആലംപാടി ഔട്ടോ സ്റ്റാന്റ് യൂണിയന്‍ പ്രസിഡണ്ട് പി.പി അബ്ദുല്‍ ലത്തീഫ്, ജീവകാരുണ്യ പ്രവര്‍ത്തകന്‍ സിദ്ധിഖ് ബിസ്മില്ല തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് സ്വര്‍ണ്ണം കൈമാറിയത്.
ഡ്രൈവര്‍ അബൂബക്കറിന്റെ സത്യസന്ധതയെ ആലംപാടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് (ആസ്‌ക് ആലംപാടി) അഭിനന്ദിച്ചു.