പാലക്കുന്ന്: ഇന്ന് കാണുന്ന നേട്ടങ്ങള്‍ക്കും ഭാരതത്തിനു മുന്നില്‍ ശക്തമായ ഭൂപ്രദേശമായി നമ്മുടെ നാടിനെ പാകപ്പെടുത്താനും ശ്രമിച്ച ഏറ്റവും വലിയ സാമൂഹ്യ പരിഷ്‌കര്‍ത്താവാണ് ശ്രീനാരായണഗുരുവെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു. ശ്രീനാരായണ ഗുരു ജയന്തിയോടനുബന്ധിച്ചു പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതി സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായിരുന്നു.
കണ്ണൂര്‍ സര്‍വ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം ഡയരക്ടര്‍ ഡോ. എ.എം. ശ്രീധരന്‍, ജില്ലാ പഞ്ചായത്ത് അംഗം കെ. ശ്രീകാന്ത്, ക്ഷേത്ര ഭരണ സമിതി പ്രസിഡണ്ട് കെ. ബാലകൃഷ്ണന്‍, അംബിക പരിപാലന സംഘം പ്രസിഡണ്ട് സി.എച്ച് നാരായണന്‍, പള്ളം നാരായണന്‍, രവീന്ദ്രന്‍ കൊക്കാല്‍ പ്രസംഗിച്ചു. ഇടുക്കി ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍, നാടന്‍ കലാകാരന്‍ നരി നാരായണന്‍, അമൃത് അര്‍ജുന്‍ എന്നിവരെ ആദരിച്ചു. രാവിലെ ടി. കണ്ണന്‍ പതാക ഉയര്‍ത്തി. കുട്ടികളുടെ വിവിധ കലാപരിപാടികളും പ്രശ്‌നോത്തരി, ചിത്രരചന, പൂക്കള മത്സരങ്ങളും നടത്തി.