പെര്‍ള: മൂര്‍ഖന്‍പാമ്പിന്റെ കടിയേറ്റ് രണ്ടരവയസുകാരന്‍ മരിച്ചു. പെര്‍ള കജംപാടി സ്‌കൂളിന് സമീപത്തെ കാന്തപ്പ-കുസുമ ദമ്പതികളുടെ മകന്‍ ദീപകാണ് മരിച്ചത്. അംഗന്‍വാടി വിദ്യാര്‍ത്ഥിയാണ്. ഇന്ന് പുലര്‍ച്ചെ മൂന്നരമണിയോടെ കിടക്കപ്പായയില്‍ കുട്ടി നിലവിളിക്കുന്നത് കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് മൂര്‍ഖന്‍പാമ്പിനെ കണ്ടത്. ഉടന്‍ തന്നെ പാമ്പിനെ തല്ലിക്കൊല്ലുകയായിരുന്നു. കുട്ടിയെ ബദിയടുക്കയിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്. ദീപിക, ദീപ്തിക എന്നിവര്‍ സഹോദരങ്ങളാണ്.
കുട്ടിയുടെ മരണം പ്രദേശത്തെ അതീവ ദുഃഖത്തിലാഴ്ത്തി.