വിദ്യാനഗര്‍: ആലംപാടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് കഴിഞ്ഞ അഞ്ച് വര്‍ഷമായി തുടര്‍ന്ന് പോകുന്ന ആസ്‌ക് ജി.സി. സി കാരുണ്യവര്‍ഷം ഭവനപദ്ധതിയുടെ ഭാഗമായി എട്ടുവര്‍ഷമായി വാടക ക്വാട്ടേഴ്‌സില്‍ കഴിയുന്ന ആലംപാടി സ്വദേശിയായ വ്യക്തിക്ക് ഭവന നിര്‍മ്മാണ സഹായം ആസ്‌ക് ജി.സി. സി ട്രഷറര്‍ ഫൈസല്‍ അറഫ ക്ലബ് പ്രസിഡണ്ട് അല്‍ത്താഫ് സി.എക്ക് കൈമാറി.ആലംപാടിയിലെയും പരിസര പ്രദേശങ്ങളിലെയും എല്ലാ കുടുംബങ്ങള്‍ക്കും സുരക്ഷിതമായ വീട് എന്ന ലക്ഷ്യത്തോടെയാണ് ആസ്‌ക് ജി.സി.സി കാരുണ്യ വര്‍ഷം ഭവനപദ്ധതിക്ക് തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായി ക്ലബ് നേരത്തെ നാലു വീടുകള്‍ പൂര്‍ണമായും പുനഃനിര്‍മ്മിച്ചു നല്‍കിയിരുന്നു. കൂടാതെ ഇരുപത്തഞ്ചിലേറെ നിര്‍ധന കുടുംബത്തിന് ഭവന നിര്‍മ്മാണ പൂര്‍ത്തീകരണത്തിന് സാമ്പത്തിക സഹായം കൈമാറിയിട്ടുണ്ട്. സിദ്ദിഖ് എം, അബൂബക്കര്‍, ആഷി നാല്‍ത്തട്ക്ക, ലത്തീഫ് പങ്കെടുത്തു.