ബന്തിയോട്: കാറിലെത്തിയ സംഘം സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയെ ഓട്ടോ തടഞ്ഞ് നിര്‍ത്തി കൈ തല്ലിയൊടിച്ചു. കുബണൂര്‍ ബ്രാഞ്ച് സി.പി.എം. സെക്രട്ടറിയും ബന്തിയോട്ടെ ഓട്ടോ ഡ്രൈവറുമായ മുഹമ്മദ് ഇര്‍ഷാദി(31)നാണ് പരിക്കേറ്റത്. കുമ്പള ജില്ലാ സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചക്ക് ഓട്ടോ വാടക പോകുമ്പോള്‍ സ്വിഫ്റ്റ് കാറിലെത്തിയ സംഘം ഓട്ടോയ്ക്ക് കുറുകെ നിര്‍ത്തുകയായിരുന്നുവത്രെ. കാറില്‍ നിന്നിറങ്ങിയ ഒരാള്‍ ഇരുമ്പ് ദണ്ഢ് കൊണ്ട് ഇര്‍ഷാദിനെ തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു.
അത് തടയുന്നതിനിടെ വലതു കൈ ഒടിയുകയായിരുന്നു. നാട്ടുകാരാണ് ഇര്‍ഷാദിനെ ആസ്പത്രിയില്‍ എത്തിച്ചത്. കൈക്ക് എട്ട് തുന്നല്‍ ഇടേണ്ടിവന്നു. കുമ്പള പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.