തളങ്കര: ഓവുചാല്‍ നിറഞ്ഞ് മാലിന്യം റോഡിലേക്കൊഴുകി ദുര്‍ഗന്ധം വമിക്കുന്നു. തെരുവത്ത് ഉബൈദ് റോഡില്‍ ഹാഷിം സ്ട്രീറ്റ് സെക്കന്റ് ക്രോസ് റോഡിലേക്ക് കയറുന്ന സ്ഥലത്താണ് മലിനജലം പൊട്ടിയൊഴുകുന്നത്. ഓവുചാലിന്റെ വിള്ളലിലൂടെയും മറ്റും മലിന ജലം റോഡിലേക്ക് ഒഴുകുകയാണ്.
മഴക്ക് മുമ്പ് ഓവുചാല്‍ വൃത്തിയാക്കാത്തതാണ് ഇതിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
അസഹനീയമായ ദുര്‍ഗന്ധമായതിനാല്‍ മൂക്കുപൊത്തിയാണ് ഇതുവഴി കടന്നുപോകുന്നതെന്നും ഓവുചാല്‍ ഉടന്‍ നന്നാക്കാന്‍ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ പറഞ്ഞു.