കാസര്‍കോട്: ഇലക്‌ട്രോണിക്‌സ് കടയുടെ മുന്‍ഭാഗത്ത് പ്രദര്‍ശനത്തിന് വെച്ച ലാപ്‌ടോപ്പ് കവര്‍ന്നതായി പരാതി. കാസര്‍കോട് പുതിയ ബസ്സ്റ്റാന്റിലെ നാഷണല്‍ റേഡിയോ ഇലക്‌ട്രോണിക്‌സില്‍ നിന്നാണ് 48,000 രൂപ വില വരുന്ന ലാപ്‌ടോപ്പ് മോഷണം പോയത്. 9ന് വൈകിട്ട് മൂന്നിനും നാലിനും ഇടയിലാണ് സംഭവം. പര്‍ദ്ദ ധരിച്ച് മുഖം മറച്ച ആള്‍ ലാപ്‌ടോപ്പ് കവരുന്ന ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. രാത്രി ലാപ്‌ടോപ്പ് കാണാത്തത് കാരണം സി.സി. ടി.വി. ദൃശ്യം പരിശോധിച്ചപ്പോഴാണ് ദൃശ്യം കണ്ടത്. മാനേജര്‍ പ്രകാശന്‍ നല്‍കിയ പരാതിയില്‍ കാസര്‍കോട് പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.