ദുബായ്: കാസര്‍കോട് നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. വി.എം. മുനീറിന് സഹപാഠി കൂട്ടായ്മയായ തളങ്കര ജി.എം.എച്ച്.എസ്. അലുംമ്‌നി 1984, 85, 86 വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ദുബായില്‍ സ്വീകരണം നല്‍കി. ടി.ഇ. അന്‍വര്‍ അധ്യക്ഷത വഹിച്ചു. സുബൈര്‍ അബ്ദുല്ല, റാഫി കടവത്ത്, ആസിഫ്, ഖലീല്‍, ഉസ്മാന്‍, മുനാസ്, അന്‍വര്‍, ഷാഫി തുടങ്ങിയവര്‍ സംസാരിച്ചു. ഖാലിദ് നെല്ലിക്കുന്ന് ഗാനാലാപനം നടത്തി. വി.എം. മുനീര്‍ മറുപടി പ്രസംഗം നടത്തി.