കാസര്‍കോട്: ദേശീയ പാതയുടെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുഴിയടക്കല്‍ സമരം നടത്തി.
ഞായറാഴ്ച രാവിലെ അശ്വിനി നഗറില്‍ നടത്തിയ സമരം ബി.ജെ.പി. ജില്ലാ കമ്മിറ്റി അംഗം വിജയകുമാര്‍ റൈ ഉദ്ഘാടനം ചെയ്തു.
യുവമോര്‍ച്ചാ ജില്ലാ പ്രസിഡണ്ട് രാജേഷ് കൈന്താര്‍ അധ്യക്ഷത വഹിച്ചു. ദിലീപ് പള്ളഞ്ചി, ഹരീഷ് ഗോസാഡെ, ചിത്തരഞ്ജന്‍, പ്രിയങ്ക, ഗിരീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.