മുള്ളേരിയ: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ ആശ്രയിക്കുന്ന നടപ്പാലം തകര്‍ന്നത് യാത്രാദുരിതത്തിന് കാരണമാകുന്നു. ദേലംപാടി പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍പെട്ട കടുമന ദുര്‍ഗപരമേശ്വരി ക്ഷേത്രത്തിന് സമീപത്തെ 2016-2017 സാമ്പത്തിക വര്‍ഷത്തില്‍ പണിത പാലമാണ് തകര്‍ന്നത്. പ്രദേശത്തെ ജനങ്ങളുടെ പ്രധാന നടപ്പാലമാണിത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും മറ്റും മുള്ളേരിയയില്‍ എത്തിചേരാനുള്ള വഴിയും ഇതു മാത്രമാണ്. പാലം തകര്‍ന്നതോടെ ദുരിതത്തിലായിരിക്കുകയാണ് ഇവിടുത്തെ ജനങ്ങള്‍. പാലം പണിയിലെ അപാകതയാണ് തകര്‍ച്ചയ്ക്ക് കാരണണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.