കാഞ്ഞങ്ങാട്: ന്യൂഡല്‍ഹിയില്‍ സെപ്തംബര്‍ 16 മുതല്‍ 27 വരെ നടക്കുന്ന എന്‍.സി.സി തല്‍ സൈനിക് ക്യാമ്പില്‍ പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ പി.ടി. ആരതിയും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന ആറു ദശദിന ക്യാമ്പുകളിലെ മികവിന്റെ അടിസ്ഥാനത്തിലാണ് ആരതിയെ തിരഞ്ഞെടുത്തത്. ജില്ലയില്‍ നിന്നും തല്‍ സൈനിക് ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട എക കാഡറ്റായ ആരതി, ആരോഗ്യവും ശുചിത്വവും എന്ന വിഷയത്തില്‍ നടക്കുന്ന പ്രശ്‌നോത്തരിയില്‍ കേരളത്തെ പ്രതിനിധീകരിച്ച് മത്സരിക്കും. രണ്ടാം വര്‍ഷ പ്ലാന്റ് സയന്‍സ് വിദ്യാര്‍ത്ഥിയായ ആരതി, കരിവെള്ളൂര്‍ സ്വദേശികളായ തമ്പാന്‍ പണിക്കര്‍-ടി. പ്രീത ദമ്പതികളുടെ മകളാണ്.