തളങ്കര: ഗുവര്യന്മാരോടുള്ള ആദരവും, ബഹുമാനവും നിലനിര്‍ത്താന്‍ വിദ്യാര്‍ത്ഥി സമൂഹം തയ്യാറാവണമെന്നും അവരോടുള്ള അനാദരവും അവിവേക പ്രവര്‍ത്തനവും നാശത്തിലേക്ക് നയിക്കുമെന്നും സമസ്ത കേരള ഇസ്ലാ മതവിദ്യഭ്യാസ ബോര്‍ഡിന്റെ ആഹ്വാന പ്രകാരം മദ്രസകളില്‍ നടക്കുന്ന മുഅല്ലിംദിനത്തോട് അനുബന്ധിച്ച് ഖാസിലേന്‍ റൗലത്തുല്‍ ഉലൂം മദ്രസയില്‍ നടന്ന ഗുരുവന്ദന പരിപാടി അഭിപ്രായപ്പെട്ടു.
യോഗം സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉല ജില്ലാ പ്രസി ഖാസി ത്വാഖാ അഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. മാനേജര്‍ സിറാജുദ്ദീന്‍ ഖാസിലേന്‍ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി മുന്‍ പ്രധാന അധ്യാപകന്‍ എം.എ. അബ്ദുല്‍ ഖാദര്‍ മൗലവിക്ക് വിദ്യാര്‍ത്ഥികള്‍ ഏര്‍പ്പെടുത്തിയ ഗുരു വന്ദനം അവാര്‍ഡ് സമസ്ത കേരളാ ജംഇയ്യ ത്തുല്‍ ഉല ജില്ലാ പ്രസി ഖാസി ത്വാഖാ അഹമ്മദ് മൗലവി വി നല്‍കി.
സദര്‍ മുഅല്ലിം റഷീദ് മൗലവി മുഹമ്മദലി വാഫി, അബ്ദുല്‍ ഹക്കീംമുഹമ്മദ് റാഫി വാഫി, അഹമ്മദ് ഷറഫുദീന്‍ വാഫി, മദ്രസലീഡര്‍ മിദ്‌ലാജ്, അഫ്താബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.