ദമ്മാം: സൗദി ആലംപാടി ജമാഅത്തിന്റെ ജനറല്‍ ബോഡിയോഗം ദമ്മാം ജൂബിലി റെസ്റ്റോറന്റ് ഹാളില്‍ മേനത്ത് മുഹമ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഖാളി മുഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബക്കര്‍ മിഹ്‌റാജ് വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. പ്രസിഡണ്ടായി ബക്കര്‍ മിഹ്‌റാജിനേയും ജനറല്‍ സെക്രട്ടറിയായി ജമാല്‍ ആലംപാടിയേയും ട്രഷററായി പി.എം ഖാദറിനേയും ഉപദേശകരായി ഖാളി മുഹമ്മദ്, മൊയ്തു ചാല്‍ക്കര എന്നിവരേയും തിരഞ്ഞെടുത്തു.
മറ്റുഭാരവാഹികള്‍ : എസ്.അബ്ദുല്ല, എസ്.എ. മുഹമ്മദ്, മുഹമ്മദ് തോട്ടിന്‍കര (വൈ. പ്രസി.), റിയാസ് മിഹ്‌റാജ്, നവാഫ് ഖാളി, ആച്ചു മുക്രി (ജോ.സെക്ര.), ഫായിസ് (മീഡിയാ പ്രതിനിധി). ബക്കര്‍ മിഹ്‌റാജ് സ്വാഗതവും ജമാല്‍ ആലംപാടി നന്ദിയും പറഞ്ഞു.