പാലക്കുന്ന്: നാമാവശേഷമായ ഉദുമ പടിഞ്ഞാര്‍ ഭദ്രകാളി ക്ഷേത്രം പുനരുദ്ധാരണനത്തിന് വിവിധ ഹോമ കര്‍മ്മങ്ങളോടെ തുടക്കമായി. ഇന്നലെ രാവിലെ തെരുവത്ത് ചുളിയാര്‍ ഭഗവതി ക്ഷേത്ര പരിസരത്തുനിന്ന് ഉച്ചിലത്ത് കെ.യു. പദ്മനാഭ തന്ത്രിക്ക് പടിഞ്ഞാര്‍ അയ്യപ്പ ഭജന മന്ദിരത്തിലേക്ക് ഘോഷയാത്രയോടെ വരവേല്‍പ്പ് നല്‍കി. ക്ഷേത്ര പുനരുദ്ധാരണത്തിന്റെ പ്രാരംഭമായി മഹാഗണപതി ഹോമം, മഹാ മൃത്യുഞ്ജയ ഹോമം, ഭാഗ്യസൂക്തജപം, ഐക്യമത്യസൂക്തജപം തുടങ്ങിയ ദൈവീക കര്‍മ്മങ്ങള്‍ നടന്നു.
ഉച്ചയ്ക്ക് പുണ്യാഹുതിയും പ്രസാദ വിതരണവും നടന്നു. തുടര്‍ന്ന് അന്നദാനവുമുണ്ടായി. ക്ഷേത്ര പുനര്‍നിര്‍മ്മാണത്തിനായി വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചു വരുന്നു.