വടകര: പ്രശസ്ത മാപ്പിളപ്പാട്ടുഗായകന്‍ എം. കുഞ്ഞിമൂസ(91) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 1967 മുതല്‍ കോഴിക്കോട് ആകാശവാണിയിലെ സ്ഥിരം സാന്നിധ്യമായിരുന്നു. മോയിന്‍കുട്ടി വൈദ്യരുടെ ബദര്‍പ്പാട്ട്, ബദറുല്‍ മുനീര്‍, ഹുസുനുല്‍ ജമാല്‍ എന്നിവ പുതിയ ശൈലിയില്‍ ചിട്ടപ്പെടുത്തി കുഞ്ഞിമൂസ ജനകീയമാക്കി മാറ്റി. ഒട്ടനവധി നാടക ഗാനങ്ങള്‍ക്കും സംഗീതം നല്‍കി. കുഞ്ഞിമൂസ രചിച്ച പാട്ടായ നെഞ്ചിനുള്ളില്‍ നീയാണ്…എന്ന പാട്ടുപാടിയാണ് മകന്‍ താജുദ്ദീന്‍ വടകര മാപ്പിളപ്പാട്ടു രംഗത്ത് ശ്രദ്ധേയനായത്.