കാസര്‍കോട്: പാവപ്പെട്ടവര്‍ക്കായി ഡിഫന്‍സ് മൊഗര്‍ ശേഖരിച്ച വസ്ത്രങ്ങള്‍ ഡിഫന്‍സ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഷാഫി ചെങ്കള ഏയ്ഞ്ചല്‍സ് ഭാരവാഹികള്‍ക്ക് കൈമാറി. ഡിഫന്‍സ് പ്രസിഡണ്ട് മുഹമ്മദ് സവാദ് അധ്യക്ഷത വഹിച്ചു. ക്ലബ് സെക്രട്ടറി സഫ്‌വാന്‍ കുദിര്‍ സ്വാഗതവും ഹര്‍ഷ പൊവ്വല്‍ നന്ദിയും പറഞ്ഞു. ഏയ്ഞ്ചല്‍സ് പ്രവര്‍ത്തകരായ കൂക്കള്‍ ബാലകൃഷ്ണന്‍, റിയാസ് കുന്നില്‍, ഡിഫന്‍സ് ഭാരവാഹികളായ മുത്തലിബ്, നാസര്‍, ഫക്രുദ്ദിന്‍, അബ്ദുല്ല എംബി സംസാരിച്ചു.