ദേളി: മമ്മുണു ഹാജി കുടുംബ സംഗമം ദേളിവളപ്പില്‍ സംഘടിപ്പിച്ചു. കുടുംബങ്ങള്‍ക്കിടയില്‍ കൂടുതല്‍ സൗഹൃദം സൃഷ്ടിക്കാനും കുട്ടികളുടെ ദീനീ ബോധത്തെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യംവെച്ചാണ് മമ്മുണു ഹാജി കൂട്ടായ്മ കുടുംബ സംഗമം ഒരുക്കിയത്.
കുടുംബ സംഗമങ്ങളില്‍ വിവിധ പരിപാടികള്‍ അരങ്ങേറി. കുടുംബാംഗങ്ങള്‍ക്ക് പുറമെ രാഷ്ട്രീയ, കലാ, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും മത നേതാക്കളും പങ്കെടുത്തു.
രണ്ട് നേരങ്ങളിലായി നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ താജുദ്ദീന്‍ ചെങ്കള അധ്യക്ഷത വഹിച്ചു. ഇരു സെഷനുകളുടെ ഉദ്ഘാടനം രാജ്‌മോന്‍ ഉണ്ണിത്താന്‍ എം.പിയും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയും നിര്‍വ്വഹിച്ചു.
ചെമനാട് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ കല്ലട്ര, ഖയ്യും മാന്യ, റഹ്മാന്‍, തസ്ലിം ദേളി, നൗഫല്‍ ആലംപാടി സംസാരിച്ചു. കണ്‍വീനര്‍ ഷാനവാസ് ദേളി സ്വാഗതവും കൗഫു ദേളി നന്ദിയും പറഞ്ഞു.