മുള്ളേരിയ: റോഡ് സുരക്ഷ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ട്രാക്ക് കാസര്‍കോട്, ലയണ്‍സ് ക്ലബ്ബ് എന്നിവയുമായി സഹകരിച്ച് സംഘടിപ്പിച്ച വെള്ളിക്കോത്ത് വിഷ്ണു ഭട്ട് നയിക്കുന്ന ‘പാട്ടിലാക്കാം സുരക്ഷ’ സംഗീത യാത്രക്ക് മുള്ളേരിയ ലയണ്‍സ്‌ക്ലബ്ബ് സ്വീകരണം നല്‍കി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. വൈകുണ്ഠന്‍ അധ്യക്ഷത വഹിച്ചു. ആദൂര്‍ സി.ഐ. പ്രേംസദന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിനോദന്‍ നമ്പ്യാര്‍ മുഖ്യാതിഥി ആയിരുന്നു. എം.വി.ഐ. എം. വിജയന്‍, എ.എം.വി. ഐ.പ്രദീപ് കുമാര്‍, കെ.ഗിരീഷ്, പി.വി.പ്രശോഭ്, കാസര്‍കോട് ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് വി.വേണുഗോപാലന്‍, മുള്ളേരിയ ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ഷാഫി ചൂരിപ്പള്ളം സംസാരിച്ചു.