പൈവളികെ: മലയോര ഹൈവെ നിര്‍മ്മാണ പ്രവര്‍ത്തിക്കായി നിലവിലെ റോഡ് പൊട്ടിപ്പൊളിച്ചത് നാട്ടുകാര്‍ക്ക് ദുരിതമായി. മലയോര ഹൈവെ നിര്‍മ്മാണത്തിന്റെ ഭാഗമായി വീതി കൂട്ടുന്നതിനായാണ് ചേവാര്‍ മുതല്‍ പൈവളികെ വരെയുള്ള റോഡ് പൊട്ടിപ്പൊളിച്ചത്.
മഴ ശക്തമായതോടെ റോഡില്‍ വലിയ കുഴികള്‍ പ്രത്യക്ഷപ്പെടുകയും ഈ ഭാഗത്ത് ചെളിമണ്ണ് ഒഴികിയെത്തുകയും ചെയ്തതോടെ കാല്‍നട യാത്രപോലും ദുസ്സഹമായി മാറിയിരിക്കുകയാണ്. വാഹനങ്ങള്‍ തെന്നി മറിഞ്ഞ് പലര്‍ക്കും പരിക്കേറ്റിരുന്നു.
ഈ ഭാഗത്തേക്കുള്ള ബസ് സര്‍വ്വീസ് നിര്‍ത്തിയത് നാട്ടുകാര്‍ക്ക് ഇരട്ടി ദുരിതമായി. റോഡ് പ്രവര്‍ത്തി തുടങ്ങുമ്പോള്‍ തന്നെ ഈ ഭാഗത്ത് ടാറിംഗ് നടത്തിയിരുന്നെങ്കില്‍ ഇത്രയും വലിയ ദുരിതമുണ്ടാകുമായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.