പയ്യന്നൂര്‍: പറശിനിക്കടവില്‍ ആരംഭിക്കുന്ന റിസോര്‍ട്ടില്‍ പാര്‍ട്ണറാക്കാമെന്നുപറഞ്ഞ് 88 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ ദമ്പതികള്‍ക്കെതിരെ വഞ്ചനാക്കുറ്റത്തിന് പൊലീസ് കേസെടുത്തു. കുഞ്ഞിമംഗലം മല്ലിയോട്ടെ മധുസൂദനന്‍കുട്ടിയുടെ പരാതിയില്‍ പറശിനിക്കടവിലെ ടി.എം. ത്രിശാന്ത്, ഭാര്യ മീര എന്നിവര്‍ക്കെതിരെയാണ് പയ്യന്നൂര്‍ പൊലീസ് കേസെടുത്തത്. ഇരുവരും മധുസൂദനന്റെ ബന്ധുക്കള്‍ കൂടിയാണ്. ഫെഡറല്‍ ബാങ്ക് തളിപ്പറമ്പ് ശാഖ വഴി മധുസൂദനന്‍ നിരവധി തവണ റിസോര്‍ട്ടിന്റെ പേരിലുള്ള അക്കൗണ്ടില്‍ പണം നിക്ഷേപിച്ചിരുന്നു. എന്നാല്‍ പിന്നീട് മധുസൂദനനെ ഒഴിവാക്കി ദമ്പതികള്‍ റിസോര്‍ട്ട് സംരംഭവുമായി മുന്നോട്ടുപോകുകയായിരുന്നു. ഇതോടെയാണ് മധുസൂദനന്‍ പരാതിയുമായി പൊലീസിലെത്തിയത്.