ഉപ്പള: ഡോക്ടര്‍ റൂഹി റഫീഖ്, സാമുഹ്യ പ്രവര്‍ത്തകന്‍ സഫറുള്ള എസ്. അഹമദ് എന്നിവരെ ഉപ്പള ബ്രദേര്‍സ് മണിമുണ്ടയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. മംഗല്‍പാടി പഞ്ചായത്ത് പ്രസിഡണ്ട് ഷാഹുല്‍ ഹമീദ് ബന്തിയോട് ഉദ്ഘാടനം ചെയ്തു.
പ്രസിഡണ്ട് അസീം മണിമുണ്ട അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഫരീദ സക്കീര്‍ മുഖ്യാഥിതിയായി.
മംഗല്‍പാടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ബി.എം മുസ്തഫ, പഞ്ചായത്തംഗം സീനത്ത് സക്കരിയ, അഷ്‌റഫ് റംസാന്‍, ഹാജി നൂര്‍മുഹമ്മദ്, ഇസ്മായില്‍ അബൂബക്കര്‍, ഷബീര്‍ ഇസ്മയില്‍, സിഷാന്‍, അഫീസ് റഹ്മാന്‍, മുഹമ്മദ് റഫീഖ്, രേഷ്മ റഫീഖ്, അബ്ദുല്‍ അസീസ്, സുബൈര്‍ സംസാരിച്ചു. മുഹമ്മദ് മുസ്ഹബ് സ്വാഗതവും മുഹമ്മദ് സിയാന്‍ നന്ദിയും പറഞ്ഞു.