കല്ലിങ്കാല്‍: ഏറെ പേടിയുണ്ട്, ശരിക്കും ഇതൊന്ന് പഠിക്കണം. നിസാരമായി കാണരുത്.
ഭൂചലനം തന്നെയാണ് അനുഭവപ്പെട്ടത്-കല്ലിങ്കാല്‍ തായല്‍തൊട്ടിയിലെ ഓട്ടോ ഡ്രൈവര്‍ ഹംസയും ഗള്‍ഫില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ മീത്തല്‍തൊട്ടിയിലെ എം.പ്രകാശും ഒരേ സ്വരത്തില്‍ പറഞ്ഞു.
‘ഇവിടെ ഏതാനും വീടുകളേ ഉള്ളൂ. എല്ലാ വീട്ടിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. പാറ പൊട്ടിക്കുമ്പോള്‍ കേള്‍ക്കുന്ന ശബ്ദമാണ് കേട്ടത്. ജനലുകള്‍ക്ക് അനക്കമുണ്ടായി-ഹംസ പറഞ്ഞു. പരിസരവാസികളോട് അന്വേഷിച്ചപ്പോള്‍ അവരും ഇതുതന്നെ പറഞ്ഞു. പേടി മാറിയിട്ടില്ല, ജിയോളജി വിഭാഗം ഉദ്യോഗസ്ഥരെ കൊണ്ട് അന്വേഷിച്ച് സുരക്ഷ ഉറപ്പ് വരുത്തണം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൈകിട്ട് 5.50നും 7.10 നുമിടയില്‍ മൂന്ന് തവണ ഭൂചലനം അനുഭവപ്പെട്ടതായി പ്രകാശന്‍ തറപ്പിച്ച് പറയുന്നു. ക്വാറി പൊട്ടുന്നത് പോലുള്ള ശബ്ദമാണ് കേട്ടത്. നല്ല ഭയം തോന്നി, ഞങ്ങള്‍ ചില കൂട്ടുകാര്‍ ഇതേ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കെ അപ്പോഴും ഒരു തവണ ഭൂചലനം ഉണ്ടായി. ഇത് ആവര്‍ത്തിക്കുമോ എന്ന ഭയമാണ് എല്ലാവര്‍ക്കും. ചില ഉദ്യാഗസ്ഥര്‍ വന്ന് നോക്കിയിരുന്നു. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെ സ്ഥലത്ത് വന്ന് പരിശോധിച്ച് പരിസരവാസികളുടെ ആശങ്ക അകറ്റണം- അദ്ദേഹം പറഞ്ഞു.